Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല; അടിയന്തര നടപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്

സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല; അടിയന്തര നടപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളിലും സ്ഥാപനങ്ങളിലും സെക്രട്ടറി, മെമ്പർ സെക്രട്ടറി പദവികൾ ഒഴിഞ്ഞുകിടക്കുന്നത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ. ഈ സ്ഥാപനങ്ങളിലെ ശമ്പള വിതരണം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിലവിലുള്ള ഉദ്യോഗസ്ഥർക്ക് താൽക്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർദ്ദേശം നൽകി.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നീ അഞ്ച് പ്രധാന സ്ഥാപനങ്ങളിലാണ് നിലവിൽ താൽക്കാലിക ചുമതലകൾ നൽകി ഉത്തരവായിട്ടുള്ളത്. പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് കാരണം ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ഉദ്യോഗസ്ഥ ക്രമീകരണം നടപ്പിലാക്കിയതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഭരണപരമായ അനിശ്ചിതത്വം കാരണം സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പദ്ധതി നടത്തിപ്പുകൾക്കും മുടക്കം വരാതിരിക്കാൻ പുതിയ ക്രമീകരണം സഹായിക്കും. താൽക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ധനവിനിയോഗത്തിനുള്ള പ്രത്യേക അനുമതി ഉൾപ്പെടെ നൽകിക്കൊണ്ടാണ് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in