Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രാത്രികാല 'പിങ്ക് ബസ്' സർവീസ് നാളെ മുതൽ; ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിക്കും

സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രാത്രികാല 'പിങ്ക് ബസ്' സർവീസ് നാളെ മുതൽ; ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിക്കും

തിരുവനന്തപുരം: സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന 'പിങ്ക് ബസ്' സർവീസ് നാളെ മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും.

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി രാത്രികാല യാത്രാസൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരിയിലാണ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്നത്.

തമ്പാനൂരിൽ നിന്ന് ആരംഭിക്കുന്ന ബസ് ടെക്നോപാർക്കിലേക്ക് പോയി തിരികെ എത്തുന്ന രീതിയിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളത്. വൈകുന്നേരം 6:00 മണി മുതൽ രാത്രി 10:45 വരെയാണ് സർവീസ് ഉണ്ടാകുക. തിരുവനന്തപുരത്തെ സർവീസ് വിജയകരമാകുന്നതോടെ ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.


Related articles

See all
Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍; വൻ തട്ടിപ്പിൽ വിജിലന്‍സ് അന്വേഷണത്തിന് സ...

Popular News

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജു കേസിൽ പ്രതി, FIR രജിസ്റ്...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Save your stories

Sign in