Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ വിവാദമുയര്‍ത്തിയ മിനി കൂപ്പര്‍ അപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. അതേസമയം, പ്രതി നല്‍കിയ ജാമ്യാപേക്ഷ നാളെ കോടതിയുടെ പരിഗണനയ്ക്ക് വരും.

അപകടത്തിന് പുറമെ പ്രതിക്കെതിരെ എക്സൈസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിനാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടക്കും. അതേസമയം കേസിലെ പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Popular News

ജനപക്ഷ ഭരണത്തിന് നാളെ ആറ് മാസം; ക്ഷേമപദ്ധതികളിലും വികസനക്കുതിപ്പിലും വി.ഡി. സതീശൻ സർക്കാരി...

Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേര്‍ക്കാന്‍ നിര്‍ദ്ദേശം...

Popular News

CPM പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വധക്കേസ്: വിധി ഈ മാസം 23 ന്; 20 ആര്‍എസ്എസ്–ബിജെപി പ്രവർത്...

Save your stories

Sign in