Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു; മന്ത്രിതല ചർച്ച മറ്റന്നാള്‍

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു; മന്ത്രിതല ചർച്ച മറ്റന്നാള്‍
തിരുവനന്തപുരം മേഖല യൂണിയനില്‍ മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു.  സംയുക്ത യൂണിയനുകളുടെ പണിമുടക്കാണ് പിന്‍വലിച്ചത്.  മന്ത്രിത്തല ചർച്ച മറ്റനാള്‍ നടക്കും. തൊഴില്‍, ക്ഷീര, വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും. മില്‍മ ചെയര്‍മാനുമായി സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്താന്‍ ഇന്ന് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. രാവിലെ ആറുമണിമുതലാണ് സമരം ആരംഭിച്ചത്. സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം മില്‍മ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മില്‍മ പാല്‍ വിതരണം തടസ്സപ്പെട്ടു. ഐഎന്‍ടിയുസിയും സിഐ.ടിയുവും സംയുക്തമായാണ് സമരം നടത്തുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കേരള സഹകരണ സംഘം നിയമങ്ങള്‍ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം.

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in