Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക്

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക്

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുകേസിൽ മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) മുൻ മന്ത്രിയെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തു. സംഭവത്തിലെ ഗൂഢാലോചനയും ഉന്നതരുടെ പങ്കാളിത്തവും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

ചോദ്യം ചെയ്യലിന് പിന്നാലെ അന്വേഷണം മറ്റ് മുൻ മന്ത്രിമാരിലേക്കും ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. മുൻ സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത നയപരമായ തീരുമാനങ്ങളും ഭരണാനുമതികളും സംബന്ധിച്ച് പ്രമുഖരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ, കേസിൽ ഉൾപ്പെട്ട ആന്റോയുടെ വീട്ടിൽ നിന്നും അനധികൃത മദ്യശേഖരം പിടികൂടിയ സംഭവത്തിൽ വഴിതിരിവുകൾ ഉണ്ടാകുന്നുണ്ട്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി ആന്റോയുടെ ഭാര്യ മാതാവ് കോടതിയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in