മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ് കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി കേസ് വിവരങ്ങളും തെളിവുകളും കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ഇഡി, കസ്റ്റംസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഏജന്‍സികള്‍ക്കാണ് അന്വേഷണ സംഘം ഉടന്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും അനുബന്ധ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിദേശ കറന്‍സികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഫെമ ലംഘനം, ഹവാല ഇടപാടുകള്‍, ബെനാമി സ്വത്ത് നിക്ഷേപം, വിദേശ സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടും. പരിശോധനയില്‍ പിടിച്ചെടുത്ത ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും ഡിജിറ്റല്‍ തെളിവുകളും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കടുപ്പിച്ച് എസ്.ഐ.ടി; അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കും