കോൺഗ്രസ് ഒറ്റക്കെട്ട്, വർധിതവീര്യത്തോടെ തിരിച്ചുവരും ; മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
May 29, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷക്ക് റിപ്പോർട്ട് നൽകിയിരുന്നു. അധ്യക്ഷ പദവിയിൽ തുടരാനാഗ്രഹിക്കുന്നില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഇന്ന് വീണ്ടും കത്തെഴുതിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അശോക് ചവാൻ സമിതിയെ ബഹിഷ്കരിച്ചിട്ടില്ല.ഒരുപാട് ഇലപൊഴിയും കാലം കോൺഗ്രസ് കണ്ടിട്ടുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണ്. വർധിത വീര്യത്തോടെ കോൺഗ്രസ് തിരിച്ച് വരും. യു.ഡി.എഫിൽ അംഗമായിരിക്കുന്നത് കെ പി സി സി അധ്യക്ഷനായിട്ടാണ്. ഇന്നലെ പങ്കെടുക്കാത്തത് ധാർമ്മിക നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10