Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എംഡിഎംഎയുമായി അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

എംഡിഎംഎയുമായി അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

അരീക്കോട്: അരീക്കോടും പരിപര പ്രദേശങ്ങളും കേന്ദ്രീകരിച്ച്  മയക്കുമരുന്ന് വിപ്പന നടത്തി വന്ന അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംലത്തിലെ രണ്ടു പേര്‍ പിടിയിലായി. അരീക്കാട് താഴത്തങ്ങാടി സ്വദേശി ചീമാടന്‍ വീട്ടില്‍ നിജില്‍ (22), കാവനൂര്‍ അത്താണിക്കല്‍ സ്വദേശി കവണഞ്ചേരി വീട്ടില്‍ മുഹമ്മദ് ഷാന്‍ (21) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ അരീക്കോട് പത്തനാപുരത്ത്  വച്ച് നടത്തിയ വാഹന പരിശോധനയിലാണ് 8 ഗ്രാം  എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്. 

വില്പനക്കായി എംഡിഎംഎ ബാംഗ്ലൂരില്‍ നിന്നും വാങ്ങി അരീക്കോട്ടേക്ക് വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 2023 ല്‍ എംഡിഎംഎയുമായി നിജിലിനെ ബാംഗ്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി കടത്തില്‍ സജീവമാവുകയായിരുന്നു. മലപ്പുറം ജില്ല പോലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടാട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, എസ്‌ഐ സൈലേഷ് എസിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in