Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ ഫലം സംശയാസ്പദമെന്ന് മായാവതി

നിയമസഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ ഫലം സംശയാസ്പദമെന്ന് മായാവതി
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രം​ഗത്തെത്തി. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പദമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്ക് പാടാണെന്നും മായാവതി ആരോപിച്ചു. അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യാന്‍ പാർട്ടിയുടെ ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു. ഡിസംബർ 10ന് ലഖ്‌നൗവിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്സിൽ കുറിച്ചു.

Related articles

See all
Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Save your stories

Sign in