തിരുവനന്തപുരം: സി.എം.ആര്‍.എല്‍ മാസപ്പടി-ഹവാല കേസില്‍ ഇ.ഡിക്ക് ലഭിച്ച മൊഴികള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിന്റെ ആദ്യഘട്ടവുമായി മുന്നോട്ടുപോകാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡി ശേഖരിച്ച മൊഴിപ്പകര്‍പ്പുകള്‍ എസ്.ഐ.ടി ഉടന്‍ കൈപ്പറ്റും.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ എം.ഡി എസ്.എന്‍. ശശിധരന്‍ കര്‍ത്താ, മുന്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ് കുമാര്‍ എന്നിവര്‍ ഇ.ഡിക്ക് നല്‍കിയ നിര്‍ണ്ണായക മൊഴികളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. ഇതിനു പുറമേ, വീണയുടെയും റിയാസിന്റെയും സുഹൃത്തുക്കളുടെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തും.
അതിനിടെ, മാസപ്പടി കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ എഫ്.ഐ.ആര്‍ ഇട്ട് ഉടനടി ക്രിമിനല്‍ നടപടികളിലേക്ക് കടക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
മാസപ്പടി-ഹവാല കേസ്: ഇ.ഡി നല്‍കിയ മൊഴികള്‍ കേന്ദ്രീകരിച്ച് എസ്.ഐ.ടി അന്വേഷണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ