കൊച്ചി: മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യലിന് പിണറായി വിജയന്‍ നാളെ ഹാജരാകില്ല. ഇത് സംബന്ധിച്ച് ഇഡിക്ക് ഔദ്യോഗികമായി കത്ത് നല്‍കി. സുപ്രീംകോടതിയുടെ പുതിയ ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കട്ടിയാണ് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ പതിച്ച നോട്ടീസ് പ്രകാരം ഒക്ടോബര്‍ 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. സേവനങ്ങള്‍ ഒന്നും നല്‍കാതെ പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണവും നോട്ടീസും.
മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകില്ല; കത്ത് നല്‍കി പിണറായി