മാസപ്പടി കേസില്‍ ക്രൈംബ്രാഞ്ച് തുടര്‍നടപടികളെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജി നേരത്തെ പരിഗണിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ടു ഹര്‍ജി പരിഗണിക്കുന്നതിനായി അടിയന്തിര പെറ്റിഷന്‍ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌തെങ്കിലും കേസ് പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജസ്റ്റിസ് സതീഷ് നൈനാന്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്നും നേരത്തെ കേസ് പരിഗണിച്ചിരുന്ന ബെഞ്ച് തന്നെ വാദം കേള്‍ക്കട്ടെയെന്നും അറിയിക്കുകയയൊരുന്നു. തുടര്‍ന്നാണ് കേസ് ഇന്നേത്തക്കു മാറ്റിയത്. ജസ്റ്റിസ് കെ. നടരാജന്റെ ബെഞ്ചിലാകും കേസ് പരിഗണിക്കുക. ഇതേ ബെഞ്ച് ആണ് കഴിഞ്ഞ തവണയും കേസ് പരിഗണിച്ചത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കൈമാറിയ വിവരങ്ങള്‍ പര്യാപ്തമാണെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനുമാണ് റിവ്യൂ മീറ്റിങ്ങിന് ശേഷം ഇ ഡി തീരുമാനം. മാസപ്പടി കേസില്‍ തുടര്‍നടപടികളുമായി ഇഡി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആണ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. കോടതിയുടെ തുടര്‍നടപടികള്‍ കേസില്‍ നിര്‍ണായകമാണ്.
മാസപ്പടി കേസില്‍ നിര്‍ണായകം: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ