Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ്: പിണറായിക്കും റിയാസിനും തിരിച്ചടി; FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

മാസപ്പടി കേസ്: പിണറായിക്കും റിയാസിനും തിരിച്ചടി;  FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തിരിച്ചടി. വിഷയത്തിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഇ.ഡി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ വിഷയത്തിൽ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേവലം പ്രാഥമിക പരിശോധന കൊണ്ട് കാര്യമില്ലെന്നും, വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുതന്നെ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോടതി ഉത്തരവോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകളും എക്സാലോജിക് ഉടമയുമായ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കേണ്ടിവരും. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ നിർണായക രേഖകളാണ് കേസിൽ വഴിത്തിരിവായത്.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

നീതി നടപ്പായി; കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യു.ഡി.എഫ് സർക്കാർ; അപ്പ...

Popular News

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എ...

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ...

Save your stories

Sign in