Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാസപ്പടി കേസ്: ഭിന്നത പുറമെ കാണിക്കാതെ പാര്‍ട്ടി കോണ്‍ഗ്രസ്

മാസപ്പടി കേസ്: ഭിന്നത പുറമെ കാണിക്കാതെ പാര്‍ട്ടി കോണ്‍ഗ്രസ്
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ SFIO നീക്കം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും ആശയക്കുഴപ്പമാണ്ടാക്കുന്ന ഒരു നീക്കമാണ് ഇത്. പ്രോസിക്യൂഷന്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ മധുരയില്‍ നടക്കുന്ന 24 ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ശോഭ കെടുത്തുകയാണ് എന്നാണ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ആക്ഷേപം. നിരവധി നേതാക്കളാണ് സാധാരണയില്‍ കൂടുതലായി സിപിഎമ്മിന് എതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിക്ക് നേരെയുണ്ടാകുന്ന ആക്രമണം യാദൃശ്ചികമല്ല, മനപ്പൂര്‍വം തന്നെയാണ് എന്നാണ് സിപിഎം നിലപാട്. അതിനാല്‍ തന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ സംഘടനാ ശക്തികള്‍ ശ്രമിക്കുകയാണെന്നും രാഷ്ട്ടീയ പ്രേരിതമാണെന്നും ഇന്നലെ തന്നെ സംസ്ഥാന പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. കേരള വികസനമാണ് ഏറ്റവും വലിയ വികസനമെന്നും അത് രാജ്യ വ്യാപകമായി വികസിപ്പിക്കണമെന്നും ഇന്നലെ നടന്ന രാഷ്ട്രീയ അവലോകന യോഗത്തില്‍ പറഞ്ഞ കേരള ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണ് വീണയുടെ മാസപ്പടി കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാകേഷാണ് കേരളത്തിലെ പാര്‍ട്ടി നേട്ടത്തെക്കുറിച്ച് ഇന്നലെ വ്യക്തമാക്കിയത്. ശരിക്കും എന്താണ് കേരളാ മോഡല്‍? കേരള വികസനം രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് പറയുമ്പോള്‍ ആ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകള്‍ ഒരു കരിണല്‍ കമ്പനിയില്‍ നിന്നും ചെയ്യാത്ത സേവനത്തിന് കോടികള്‍ കൈപ്പറ്റി ഔദ്യോഗിക അന്വേഷണം നേരിടുന്ന, പ്രതിപട്ടികയില്‍ ഉള്ള വ്യക്തിയാണ്. ഇതാണോ മറ്റ് സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കേണ്ട കേരളാ വികസനം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ പാര്‍ട്ടിക്കുള്ളില്‍ ഈയൊരു കാര്യം ഉയര്‍ന്നു വരില്ലായിരിക്കാം. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത പുറംലോകം അറിയാതെയിരിക്കാനുള്ള കഠിന ശ്രമത്തിലാണ് നേതാക്കള്‍.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in