തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സര്‍ക്കാര്‍ നിരവധി സുപ്രധാന മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും ജോലി നഷ്ടപ്പെടാത്ത സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ണായകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'6 മാസം കൊണ്ട് നിരവധി മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തുണ്ടായി'; PSC നിയമന ശുപാർശ ലഭിച്ചവരുടെ ജോലി നഷ്ടപ്പെടില്ല, ഉറപ്പു നല്‍കി മന്ത്രി എൻ. ഷംസുദ്ദീൻ