Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുഃഖവെള്ളിദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഒട്ടേറെ വിശ്വാസികള്‍

ദുഃഖവെള്ളിദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഒട്ടേറെ വിശ്വാസികള്‍
. പീഢാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളിയില്‍ മലയാറ്റൂര്‍ കുരിശുമുടി കയറാന്‍ ഒട്ടേറെ വിശ്വാസികള്‍ എത്തുന്നു. ക്രിസ്തുദേവന്റെ സഹനയാത്രയെ അനുസ്മരിച്ച് വലിയ കുരിശും വഹിച്ചാണ് വിശ്വാസികള്‍ മല കയറുന്നത്. ഗാഗുല്‍ത്തായില്‍ യേശുദേവന്‍ സഹിച്ച പീഢകള്‍ മനസ്സിലേക്ക് മാത്രമല്ല സ്വന്തം ശരീരത്തിലേക്ക് കൂടി ആവാഹിച്ചായിരുന്നു വിശ്വാസികളുടെ മലകയറ്റം. ഒറ്റയ്ക്കും ചെറു സംഘങ്ങളുമായി എത്തിയ തീര്‍ത്ഥാടകര്‍ ഭക്തിപൂര്‍വ്വം മല ചവിട്ടി. കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ ഏറെയാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ദിവസങ്ങളോളം നടന്നാണ് ചിലര്‍ എത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന 14 സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ഥിച്ചായിരുന്നു മലകയറ്റം. ഓശാന ഞായര്‍ മുതല്‍ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. കുരിശുമുടി പള്ളിയില്‍ രാവിലെ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം, പീഡാനുഭവ സന്ദേശം എന്നിവയുണ്ടായിരുന്നു. താഴത്തെ പള്ളിയില്‍ ആരാധന, പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം എന്നിവ നടന്നു. ദുഃഖവെള്ളി ദിനത്തില്‍ അടിവാരത്തും മലയാറ്റൂരിലേക്കുള്ള വഴിയോരങ്ങളിലും സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നേര്‍ച്ചക്കഞ്ഞി, സംഭാരം, കുടിവെള്ളം എന്നിവയുടെ വിതരണം ഉണ്ടായിരുന്നു.

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in