Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്‍സൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ; 10 പ്രതികളും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ

മന്‍സൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ; 10 പ്രതികളും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ
കണ്ണൂർ : പാനൂർ മന്‍സൂർ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  10 പ്രതികളും സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഏഴാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമൻ്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. സ്ഫോടക വസ്തുവിൻ്റെ അവശിഷ്ടങ്ങൾ മൻസൂറിൻ്റെ ശരീരത്തിൽ നിന്ന് കണ്ടെത്തി. സ്ഫോടക വസ്തു നിർമ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in