Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മാനസയുടെ കൊലപാതകം : ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍

മാനസയുടെ കൊലപാതകം : ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍
കൊച്ചി : കോതമംഗലത്തെ മാനസയുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാഖിലിനെ പട്‌നയില്‍ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാറാണ് പിടിയിലായത്. തോക്കുവാങ്ങാന്‍ രാഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് മനേഷ്‌കുമാറായിരുന്നു. രാഖിലിന് പിസ്റ്റള്‍ നല്‍കിയ ബിഹാർ സ്വദേശി സോനു കുമാർ മോദി നേരത്തെെ പിടിയിലായിരുന്നു. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിലാണ് ബിഹാറില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്‍റെ നേതൃത്വത്തിലുള്ള സംഘം സോനു കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ സോനുവിന്‍റെ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പുണ്ടായി. പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കടന്നു കളഞ്ഞു. സോനുവിനെ ഇന്നലെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്‍റ് അനുവദിച്ചു. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in