Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ പൈപ്‌ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ പൈപ്‌ലൈനില്‍ ദ്വാരമിട്ട് പെട്രോള്‍ ഊറ്റി
മംഗളൂരു : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ  പൈപ്‌ ലൈനില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തു. കര്‍ണാടകയിലാണ് സംഭവം. ഐവാന്‍ എന്നയാള്‍ക്കെതിരെ ബണ്ട്‌വാള്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെട്രോളിന്റെ അളവിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഊറ്റല്‍ കണ്ടെത്തിയത്. മംഗളൂരു - ഹസ്സന്‍ പൈപ്‌ലൈനിലൂടെ കടന്നുപോകുന്ന പെട്രോളിന്‍റെ അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് എച്ച്പിസിഎല്‍. അധികൃതര്‍ പൈപ്‌ലൈനില്‍ പരിശോധന നടത്തുകയായിരുന്നെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനാവനെ പറഞ്ഞു. ജൂലായ് 11-നാണ് പരിശോധന നടത്തിയത്. പൈപ്‌ലൈന്‍ കോട്ടിങ്ങിലെ തകരാര്‍ കൊണ്ടുള്ള ചോര്‍ച്ചയാകാം എന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയിരുന്നത്. അരല ഗ്രാമത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍വെച്ചാണ് ചോര്‍ച്ചയുണ്ടാകുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഐവാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഭൂമി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭൂമി കുഴിച്ചു പരിശോധിച്ചു. അപ്പോഴാണ് പൈപ്‌ലൈനിലെ ദ്വാരം കണ്ടെത്തുന്നത്. പെട്രോള്‍ ഊറ്റിയെടുക്കാന്‍ വാല്‍വും പൈപ്‌ലൈനില്‍ ഘടിപ്പിച്ചിരുന്നു. 90,000 രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഊറ്റിയെടുത്ത പെട്രോളിന്റെ മൂല്യം കണക്കാക്കുന്നതേയുള്ളൂ. 1962-ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്‌ലൈന്‍ നിയമവും മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് ഐവാനെതിരെ കേസ് എടുത്തിരിക്കുന്നത്.  

Related articles

See all
Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത...

Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

'ഇത് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള മാർച്ച്';രാംലീലാ മൈതാനത്തെ റാലിയിൽ അണിചേരാൻ ആഹ്വാന...

Popular News

തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വ...

Save your stories

Sign in