Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവം: അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവം: അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവുമൂലം രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിനു പിന്നാലെ കുട്ടിയുടെ അമ്മയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പത്തുവര്‍ഷത്തിനിടെ ഏഴുതവണ പ്രസവിച്ച യുവതി, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായും രണ്ടു കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരിച്ചതായും വ്യക്തമായ സാഹചര്യത്തിലാണ് അധികൃതര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍പ്രസവങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഡോക്ടര്‍മാര്‍ യുവതിക്ക് പറഞ്ഞുകൊടുത്തു. തുടക്കത്തില്‍ വന്ധ്യംകരണത്തിന് യുവതി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന്, മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം അധികൃതര്‍ ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. കുട്ടികളുടെ സംരക്ഷണം, കുടുംബത്തിന്റെ ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തിയതിനൊടുവില്‍ യുവതി സമ്മതം അറിയിക്കുകയായിരുന്നു. അതേസമയം, ഒടുവില്‍ ജനിച്ച കുട്ടി നിലവില്‍ ആരോഗ്യവാനാണെന്നും ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടയില്‍, മരിച്ച കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള വീട് വാസയോഗ്യമല്ലെന്നു കാട്ടി ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കി. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പേരിലുള്ളതാണ് ഈ പഴക്കംചെന്ന വീട്. അടച്ചുറപ്പില്ലാത്തതും പരിസരശുചിത്വമില്ലാത്തതുമായ ഈ വീട് വാസയോഗ്യമാക്കുംവരെ ആരെയും പാര്‍പ്പിക്കരുതെന്ന് നോട്ടീസില്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ച രണ്ടുവയസ്സുകാരനും നാലു സഹോദരിമാരും മാതാപിതാക്കളും കഴിഞ്ഞ രണ്ടുമാസമായി ഇവിടെയാണ് താമസിച്ചിരുന്നത്. പത്തുവര്‍ഷത്തിനിടെ ഏഴുപ്രാവശ്യം പ്രസവിച്ച ഇവര്‍ കുട്ടികളുമായി പലസ്ഥലങ്ങളില്‍ വാടകയ്ക്കു താമസിക്കുന്നവരാണ്. വാടകവീട് ഒഴിഞ്ഞശേഷം പുതിയതു കണ്ടെത്തുന്ന ഇടവേളകളില്‍ കാര്‍ത്തികപ്പള്ളിയിലെ ഈ വീട്ടിലാണ് ഇവര്‍ തമ്പടിക്കാറുണ്ടായിരുന്നത്.

കുട്ടികളുടെ പിതൃസഹോദരനും ബന്ധുക്കളും തമ്മില്‍ വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കമുള്ളതിനാല്‍ വീട് ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വാതിലുകളും ജനാലകളും ഇല്ലാതെയും മേല്‍ക്കൂര തകര്‍ന്നും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഈ വീട് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. നിലവിലെ വീട് പൊളിച്ചുമാറ്റുകയും ഭൂമിയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളുടെ തര്‍ക്കം പരിഹരിക്കുകയും ചെയ്താല്‍ കുട്ടികളുടെ മുത്തശ്ശിയ്ക്ക് 'ലൈഫ്' ഭവന പദ്ധതിയിലൂടെ വീടു ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഉല്ലാസന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; തട്ടിപ്പ് പുറത്തായതോടെ നടപ...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

സിനഗോഗിന് മുന്നില്‍ തീയിട്ട കേസ് : പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തും

Save your stories

Sign in