Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം ; ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിള്‍

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം ; ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിള്‍
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു. ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിള്‍ പൊലീസിന് മറുപടി നല്‍കി. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഗൂഗിള്‍ അറിയിച്ചു. ഗോപാലകൃഷ്ണന്‍ പ്ലേ സ്റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ ഫോണില്‍ വേറെ ഐപി അഡ്രസ് ഉപയോഗിച്ച് ഇടപെടല്‍ നടന്നിട്ടില്ലെന്നും കണ്ടെത്തല്‍. കൂടുതല്‍ വ്യക്തതയ്ക്ക് ഫോറന്‍സിക് പരിശോധനാ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. ഇന്ന് ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളുടെയും ഫൊറന്‍സിക് പരിശോധനാ ഫലം ലഭിക്കും . ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെയെന്നായിരുന്നുവെന്ന് മെറ്റയുടെ മറുപടി. വാട്സ്ആപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തില്‍ വ്യക്തത തേടി സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് മെറ്റയ്ക്ക് കത്തയച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനാണ് അതെ എന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ മറുപടി പറഞ്ഞില്ല. ഈയിടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന വിവരം പുറത്താകുന്നത്. അഡ്മിനാകട്ടെ, ഗോപാലകൃഷ്ണനും. ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്‌സ്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടര്‍ന്നാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ മെസ്സേജ് അയക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in