Malappuram| ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദ്ദിച്ച സംഭവം; 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
October 05, 2025
1 min read
•
Updated: May 26, 2026
മലപ്പുറം: സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മങ്കട ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്കിടെയാണ് സംഭവം.
കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ശ്രീരാഗിനാണ് മര്‍ദ്ദനമേറ്റത്. ശ്രീരാഗിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10