Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമ ശതാബ്ദി: കെപിസിസിയുടെ ആഘോഷം

മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമ ശതാബ്ദി: കെപിസിസിയുടെ ആഘോഷം
മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവുമായുള്ള സമാഗമ ശതാബ്ദി കെപിസിസി ഇന്ന് ആഘോഷിക്കും.1925 മാര്‍ച്ച് 12 ന് ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിന്റെ നൂറാം ആഘോഷമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മൊഴിയും വഴിയും - ആശയ സാഗര സംഗമം എന്ന പേരില്‍ സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, സി.ദിവാകരന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, പ്രൊഫ.ജി.ബാലചന്ദ്രന്‍, ബി.എസ്.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിലെ സത്യന്‍ സ്മാരക ഹാളിലാണ് പരിപാടി നടക്കുക.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in