Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പ്രതികള്‍ക്ക് നരഹത്യയല്ല, കൊലക്കുറ്റം തന്നെ നല്‍കണം; അട്ടപ്പാടി മധു വധക്കേസില്‍ സുപ്രീം കോടതിയെ സമീപ്പിച്ച് സർക്കാർ

പ്രതികള്‍ക്ക് നരഹത്യയല്ല, കൊലക്കുറ്റം തന്നെ നല്‍കണം; അട്ടപ്പാടി മധു വധക്കേസില്‍ സുപ്രീം കോടതിയെ സമീപ്പിച്ച് സർക്കാർ

ദില്ലി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതിയെ സമീപ്പിച്ച് കേരള സര്‍ക്കാര്‍. പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരവും, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ആവശ്യം.

നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും സംസ്ഥാനം അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അല്‍ജോ കെ. ജോസഫ് ആണ് സര്‍ക്കാരിനായി ഈ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മധുവിന്റെ കൊലപാതകത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും അര്‍ഹമായ കഠിനശിക്ഷ ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍.

Related articles

See all
Popular News

വിവാദങ്ങളില്‍ കുരുങ്ങി സിപിഎം ശൈലി: പരാതികളും രാജി നാടകങ്ങളും പാര്‍ട്ടി കോടതിയും

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.എം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍:...

Save your stories

Sign in