Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മിജോങ് ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

മിജോങ് ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
അമരാവതി: മിജോങ് ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്ര തീരത്ത് കടൽക്ഷോഭവും രൂക്ഷമായിരിക്കുകയാണ്. ആറടി വരെ ഉയരത്തിൽ തിരമാലകൾ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര വഴിയുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് മുഴുവൻ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവർത്തനത്തിന് 29 എൻഡിആർഎഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം മിജോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈയിൽ മരിച്ചവരുടെ എണ്ണം എട്ടായി. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Save your stories

Sign in