Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല യുവതീപ്രവേശനം: ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യാജപ്രചാരണം; ടി.എന്‍. സുരേഷിനെതിരെ നിയമനടപടിയുമായി എം. വിന്‍സെന്റ്

ശബരിമല യുവതീപ്രവേശനം: ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യാജപ്രചാരണം; ടി.എന്‍. സുരേഷിനെതിരെ നിയമനടപടിയുമായി എം. വിന്‍സെന്റ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കോവളത്തെ ബിജെപി സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷിനെതിരെ എം. വിന്‍സെന്റ് എംഎല്‍എ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ടി.എന്‍. സുരേഷിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിനെതിരെയാണ് നടപടി. എം. വിന്‍സെന്റിന് ശബരിമല ആരാധനാലയമല്ലെന്നും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമെന്നും, യുവതീ പ്രവേശന വിഷയത്തില്‍ ഭക്തരെ വഞ്ചിച്ചുവെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പ്രചാരണം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കോവളം നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് വിന്‍സെന്റ് പരാതി നല്‍കിയത്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2023-ല്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ താന്‍ രണ്ട് തവണ സ്പീക്കറുടെ അനുമതി തേടിയിരുന്നതായി എം. വിന്‍സെന്റ് വ്യക്തമാക്കി. വസ്തുതകള്‍ ഇതായിരിക്കെ രാഷ്ട്രീയ ലാഭത്തിനായി ബിജെപി സ്ഥാനാര്‍ത്ഥി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in