പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സാധാരണക്കാര്‍ പൊറുതി മുട്ടുമ്പോള്‍ മൂന്നാമതും ഇതേ സര്‍ക്കാര്‍ വരുമെന്ന അവകാശവാദം ഉന്നിയിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അതിന് ഗോവിന്ദന്‍ കൂട്ടുപിടിക്കുന്നത് മതസാമുദായിക സംഘടനകളെയും. വോട്ടിന് വേണ്ടി ഒരു മതവുമായും സമുദായങ്ങളുമായും ഒരു കാലത്തും സന്ധി ചെയ്യില്ല എന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇത് പറയുന്നത് എന്നതാണ് ശ്രദ്ധേയം.
ജനാധിപത്യ സംവിധാനത്തില്‍ മതസാമുദായിക സംഘടനകള്‍ക്ക് എന്ത് റോളാണ് ഉള്ളതെന്ന് ഒരു കാലത്ത് ചോദിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് വിജയിക്കാന്‍ അതേ സാമുദായിക സംഘടനകള്‍ വേണമെന്ന് തുറന്നുപറയുന്നു. സാമുദായിക സംഘടനകള്‍ തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന അവകാശവാദമുന്നയിക്കുന്ന സിപിഎം, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി നടത്തുന്നത്. കേന്ദ്രത്തില്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ അതേ രീതി പിന്തുടരുകയാണ് കേരളത്തില്‍ സിപിഎമ്മും ചെയ്യുന്നത്. ശബരിമലയിലെ ആചാര ലംഘനം നടത്തി യുവതി പ്രവേശനത്തെ അനുകൂലിച്ച സിപിഎമാണ് ഇപ്പോള്‍ ഇത് മറികടക്കനായി ശബരിമലയിലെ വികസനത്തിനെന്ന പേരില്‍ ആഗോള അയ്യപ്പസംഗമം നടത്തിയിരിക്കുന്നത്.
അതിനിടയിലാണ് ഇ പി ജയരാജന്റെ മറ്റൊരു തമാശ.. ആഗോള അയ്യപ്പസംഘമം ലോകവിജയമായത്രേ. വല്ലാത്ത മതസൗഹാര്‍ദ സ്‌നേഹം വിളമ്പുന്ന സിപിഎമ്മും, മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ ഒരു സമുദായത്തെ നിരന്തരം അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു... ചുരുക്കത്തില്‍ വികസന നേട്ടം പറഞ്ഞ് വോട്ട് തേടാനാകാത്ത ഇടത് സര്‍ക്കാര്‍ മതങ്ങളെയും സമുദായങ്ങളെയും കൂട്ടുപിടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
KERALA GOVERNMENT| 'മൂന്നാമതും ഇതേ സര്‍ക്കാര്‍ വരു'മെന്ന് എം.വി ഗോവിന്ദന്‍; എന്നാല്‍, വോട്ടിന് വേണ്ടി കൂട്ടുപിടിക്കുന്നതോ മതസാമുദായിക സംഘടനകളെയെന്ന് വിമര്‍ശനം