തിരുവനന്തപുരം: ബാർ ലൈസൻസ് വിഷയത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി എക്‌സൈസ് മന്ത്രി എം. ലിജു. പുതിയ ബാർ ലൈസൻസുകൾ നൽകുന്നത് എക്‌സൈസ് മന്ത്രി നേരിട്ട് അറിയുന്ന ഒരു സംവിധാനം നിലവിൽ ഇല്ലെന്നും, അതിന് കാരണം അത്തരമൊരു നിയമമുണ്ടാക്കിയ എം.ബി. രാജേഷിനെപ്പോലുള്ള ആളുകളും മുൻ എൽ.ഡി.എഫ് സർക്കാരുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ നിയമപ്പഴുതുകൾ തിരുത്താനാണ് താനും യു.ഡി.എഫ് സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിവെച്ച നിലവിലെ സംവിധാനത്തോട് തനിക്ക് കടുത്ത അതൃപ്തിയുണ്ട്. ബാർ ലൈസൻസ് അനുവദിക്കുമ്പോൾ അത് സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന നിർബന്ധിത നിയമം ഇപ്പോൾ നിലവിലില്ല. ലൈസൻസ് നൽകുന്ന നടപടികൾ എക്‌സൈസ് കമ്മീഷണർ തലത്തിൽ മാത്രമാണ് അവസാനിക്കുന്നത്. ഇത് മുൻ സർക്കാർ നിയമത്തിൽ വരുത്തിയ വലിയൊരു പഴുതാണെന്നും അത്തരം പഴുതുകൾ പൂർണ്ണമായി അടയ്ക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമത്തിൽ പഴുതുണ്ടാക്കിയത് രാജേഷും എൽ.ഡി.എഫും; ആ പഴുതുകൾ ഞങ്ങൾ അടയ്ക്കുമെന്ന് മന്ത്രി എം. ലിജു