Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എക്സൈസ് നടപടി നിയമാനുസൃതം; മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി എം. ലിജു

എക്സൈസ് നടപടി നിയമാനുസൃതം; മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി എം. ലിജു

എക്സൈസ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത് തികച്ചും നിയമാനുസൃതമായ നടപടികളാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. കേസിൽ ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വകുപ്പുകൾ ചേർത്തത്. ഇതിലൂടെ ആരെയും പ്രത്യേകമായി ഉപദ്രവിക്കാനോ സഹായിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും, ഇത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പുതിയ മദ്യനയ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 23-ന് ആരംഭിക്കുമന്നും 28 വരെ നീളുന്ന ചര്‍ച്ചകളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, പൊതുജനങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അവസരമുണ്ടാകും. മുന്നണിതലത്തിലുള്ള ചര്‍ച്ചകള്‍കൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സര്‍ക്കാര്‍ പുതിയ മദ്യനയത്തിന് അന്തിമരൂപം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Save your stories

Sign in