Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജു

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം നവംബറില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരിക്കും പുതിയ നയമെന്നും, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല യു.ഡി.എഫ് എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായും സംഘടനകളുമായും പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ മദ്യനയം സമൂഹത്തിന് യോജിച്ചതല്ല. മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ കാലത്താണ് ഹോര്‍ട്ടി വൈന്‍ നിയമം ഉണ്ടാക്കിയതെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അപക്വമായ തീരുമാനങ്ങളുടെ പരിണിതഫലമാണ് ബേക്കറികളില്‍ ഉള്‍പ്പെടെ ഹോര്‍ട്ടി വൈന്‍ വില്‍പന നടത്തുന്നതിനുള്ള അനുമതിയെന്നും എം. ലിജു ആരോപിച്ചു. നിയമങ്ങള്‍ സൃഷ്ടിച്ച ശേഷം എം.ബി. രാജേഷ് മലക്കം മറിയുകയായിരുന്നു. ഒരു സുപ്രഭാതത്തിലാണ് അത്തരം നിയമങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുത്തത്.

എം.ബി. രാജേഷ് മന്ത്രിയായിരുന്ന കാലത്തെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും വകുപ്പിലുള്ളത്. ചില ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ രഹസ്യമാക്കി വെക്കുകയും മുന്‍ മന്ത്രിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ലൈസന്‍സുകള്‍ നല്‍കുകയുമാണ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ ഈ 'ഇടത് വിഭ്രാന്തി' അംഗീകരിക്കാനാകില്ലെന്നും, ഭരണമാറ്റം മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും എക്‌സൈസ് മന്ത്രി കടുപ്പിച്ചു പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള സമഗ്രമായ മദ്യനയ പ്രഖ്യാപനം അടുത്ത മാസം ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

Related articles

See all
Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Save your stories

Sign in