Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അഞ്ചാം ഘട്ടം നാളെ, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; റായ്ബറേലിയും അമേഠിയും ഉള്‍പ്പെടെ നാളെ വിധിയെഴുതും

അഞ്ചാം ഘട്ടം നാളെ, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; റായ്ബറേലിയും അമേഠിയും ഉള്‍പ്പെടെ  നാളെ വിധിയെഴുതും
  ന്യൂഡല്‍ഹി: നാളെ നടക്കുന്ന അഞ്ചാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ 49 മണ്ഡലങ്ങള്‍ വിധിയെഴുതും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അമേഠിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്. അഞ്ചാം ഘട്ടത്തില്‍ 49 സീറ്റുകളിലായി 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95,000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പിന് തുടക്കമാകും. ജമ്മു-കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ ബരാമുള്ള മണ്ഡലത്തിലാണ്  വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ അടക്കമുള്ള പ്രമുഖര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in