അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം. ഈ പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന അപൂർവ്വ നേട്ടവും ഇതോടെ മെസി സ്വന്തമാക്കി. വടക്കൻ സ്പാനിഷ് നഗരമായ ഒവീഡോയിലെ കാമ്പോമോർ തിയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലിയോണർ രാജകുമാരിയിൽ നിന്നാണ് മെസി 2026-ലെ പുരസ്കാരം ഏറ്റുവാങ്ങിയത്. സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെറ്റീസിയയും ചടങ്ങിൽ സംബന്ധിച്ചു.
ഫുട്ബോൾ മൈതാനത്തെ അസാധാരണ നേട്ടങ്ങൾക്കൊപ്പം ലയണൽ മെസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കായികരംഗത്തെ മികവിനും സമൂഹത്തിനായി നൽകിയ മികച്ച സംഭാവനകൾക്കുമുള്ള ഉന്നതമായ അംഗീകാരമായാണ് പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് ബഹുമതി വിലയിരുത്തപ്പെടുന്നത്.
മറ്റൊരു ചരിത്രനേട്ടം കൂടി; 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമായി ലയണൽ മെസി