Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

PINARAYI VIJAYAN| ലൈഫ് മിഷന്‍ തട്ടിപ്പ് കേസ്: ഉരിയാടാതെ മുഖ്യമന്ത്രി; ഇ.ഡിയുടെ തുടര്‍നടപടികള്‍ നിലച്ചതിലും ദുരൂഹത

PINARAYI VIJAYAN| ലൈഫ് മിഷന്‍ തട്ടിപ്പ് കേസ്: ഉരിയാടാതെ മുഖ്യമന്ത്രി; ഇ.ഡിയുടെ തുടര്‍നടപടികള്‍ നിലച്ചതിലും ദുരൂഹത
മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത തുടരുന്നു. സമന്‍സ് ലഭിച്ചിട്ടും വിവേക് ഹാജരാകാതിരിക്കുകയും ഇ.ഡിയുടെ തുടര്‍നടപടികള്‍ നിലച്ചുപോവുകയും ചെയ്തതിലാണ് സംശയം നിലനില്‍ക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവേക് കിരണിന് ഇ.ഡി. സമന്‍സ് അയച്ചതെന്നാണ് സൂചന. ക്ലിഫ് ഹൗസ് വിലാസത്തില്‍ 2023 ഫെബ്രുവരി 14-ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനായിരുന്നു സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സമന്‍സ് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏത് വിഷയത്തിലാണ് സമന്‍സ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്റെ പങ്കിനെക്കുറിച്ച് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് 2023-ല്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും മകനും മകള്‍ക്കുമെതിരെയും ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ലൈഫ് മിഷന്‍ വിവാദം കത്തിനിന്ന സമയത്താണ് വിവേകിന് സമന്‍സ് ലഭിച്ചത്. എന്നാല്‍, വിവേക് കിരണ്‍ ഹാജരാകാതിരുന്നിട്ടും ഇ.ഡി. തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് വലിയ ചര്‍ച്ചാവിഷയമാണ്. മകന് സമന്‍സ് ലഭിച്ച വിവരം മുഖ്യമന്ത്രി പാര്‍ട്ടിയിലും വിശദീകരിച്ചിട്ടില്ല. സമന്‍സ് പുറത്തുവന്നിട്ടും പിണറായി ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ബി.ജെ.പി-സി.പി.എം ഒത്തുകളിയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അന്നുതന്നെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ തെളിവുകള്‍ പുറത്തുവരുന്നത്.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in