Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫിലെ ഫയലുകള്‍ ആവശ്യപ്പെട്ടു ; ഇ.ഡിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസ്

ലൈഫിലെ ഫയലുകള്‍ ആവശ്യപ്പെട്ടു ; ഇ.ഡിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസ്
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട ഇ.ഡിക്ക് കേരളാ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ് . എൻഫോഴ്മെന്‍റ് അസി. കമ്മീഷണർക്കാണ് എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചത്. ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി ആരോപിക്കുന്നു. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നൽകണം. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ ഇ.ഡിയോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in