Logo
Wed, Aug 12, 2026 • 12:28 PM
LIVE TV
Watch

No business videos available

No Middle East videos available

ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം; വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിലും വിയോജിപ്പ്; സിപിഎമ്മുമായി സഹകരിക്കാതെ ഒറ്റയ്ക്ക് സമരം ചെയ്യാന്‍ സിപിഐ തീരുമാനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 15, 2026
1 min read Updated: August 11, 2026
SHARE:
SAVE: Login to save

ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം; വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിലും വിയോജിപ്പ്; സിപിഎമ്മുമായി സഹകരിക്കാതെ ഒറ്റയ്ക്ക് സമരം ചെയ്യാന്‍ സിപിഐ തീരുമാനം

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള പരസ്യമായ ഭിന്നതയിലേക്ക് വഴിമാറി. പദവി ലഭിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ടതില്ലെന്നാണ് സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ഉയർന്നുവന്ന പൊതുവികാരം. തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ. തീരുമാനിച്ചു. എന്നാൽ മുന്നണി വിടാനോ എൽ.ഡി.എഫ്. യോഗങ്ങളിൽ പങ്കെടുക്കാതിരിക്കാനോ തൽക്കാലം പാർട്ടി തീരുമാനിച്ചിട്ടില്ല.

പ്രധാന രാഷ്ട്രീയവിഷയങ്ങൾ ഏറ്റെടുത്ത് ഒറ്റയ്ക്ക് മുന്നോട്ടുപോകാനാണ് സി.പി.ഐ. നിർവാഹകസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിലും പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടും സി.പി.ഐ. തനിച്ച് സമരം നടത്തും. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ തെറ്റില്ലെന്ന സി.പി.എം. നേതാക്കളുടെ നിലപാടിനോട് പൂർണ്ണമായും വിയോജിക്കുന്ന സി.പി.ഐ., ഈ രണ്ട് വിഷയങ്ങളിലും സി.പി.എമ്മുമായി ഒത്തുപോകാൻ കഴിയില്ലെന്ന് ഔദ്യോഗികമായി വിലയിരുത്തി.

സി.പി.എം. നിർദേശത്തെത്തുടർന്ന് സി.പി.ഐ.യെ അനുനയിപ്പിക്കാനായി എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. ഉപനേതാവ് പദവി തീരുമാനിക്കുന്നതിന് കുറച്ചുകൂടി സമയവും ചർച്ചകളും ആവശ്യമാണെന്നും, അതുവരെ മുന്നണിയുമായി സഹകരിച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾക്ക് മുന്നണിയോട് നിസ്സഹകരണമില്ലെന്നും ആദ്യം ഉപനേതാവിന്റെ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനമെടുക്കൂ എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10