Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലാവലിന്‍ കേസ് സെപ്റ്റംബർ 13ന് വീണ്ടും സുപ്രീം കോടതിയില്‍; പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് കോടതി

ലാവലിന്‍ കേസ് സെപ്റ്റംബർ 13ന് വീണ്ടും സുപ്രീം കോടതിയില്‍; പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് കോടതി
ന്യൂഡൽഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഹർജികള്‍ സുപ്രീം കോടതി സെപ്റ്റംബർ 13 ന് പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേത് ആണ് നിർദേശം. എസ്എന്‍സി ലാവലിന്‍ കേസ് നിരന്തരമായി മാറ്റിവെക്കുന്നതിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് എത്തുന്നത്. 2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് മുപ്പതിലേറെ തവണയാണ് മാറ്റിവെച്ചത്. 1995 ൽ ഉണ്ടായ കേസിന്‍റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസ് അനന്തമായി നീണ്ടുപോകുന്നത് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നീക്കം.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in