Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം' : രാഷ്ട്രപതിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം' : രാഷ്ട്രപതിക്ക് കത്തയച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അദ്ദേഹം കത്തയച്ചു. ലക്ഷദ്വീപിന്‍റെ സംസ്കാരത്തെ തകര്‍ക്കുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദ്വീപ് നിവാസികളുടെ സൈര്യജീവിതത്തെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്‍റെ സംസ്‌കാരം കേരളത്തിന്‍റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മുമ്പ് അഡ്മിനിസ്‌ട്രേറ്ററായി ഇരുന്നിട്ടുള്ളവരൊന്നും സ്വീകരിക്കാത്ത നടപടികളാണ് പ്രഫുല്‍ പട്ടേല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും എത്രയും വേഗം ഇടപെടാന്‍ തയാറാകണം. സാധാരണക്കാരും പാവപ്പെട്ട ദ്വീപിലെ ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ദ്വീപിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Save your stories

Sign in