Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുല്‍ഗാമിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരാക്രമണം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

കുല്‍ഗാമിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരാക്രമണം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സി.ആര്‍.പി.എഫ് ചെക്ക്പോസ്റ്റിന് നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

മോട്ടോര്‍സൈക്കിളിലെത്തിയ അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ട് ജവാന്മാരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഭീകരരുടെ വെടിവെയ്പ്പിന് പിന്നാലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ശക്തമായി തിരിച്ചടിച്ചു.

സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ ക്വിക്ക് റെസ്‌പോണ്‍സ് ടീമുകളെ വിന്യസിച്ചു. സുരക്ഷാ സേന പ്രദേശം പൂര്‍ണ്ണമായി വളയുകയും ഒളിവിലായ അക്രമികളെ കണ്ടെത്താനായി പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Related articles

See all
Popular News

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം; എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക്...

Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Popular News

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, അർഷ്ദീപ് സിങ് മുംബൈയിലേക്ക്

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Save your stories

Sign in