ദുബായ്: കൊല്ലം കുളത്തുപ്പുഴക്കാരുടെ യുഎഇയിലെ പ്രഥമ സംഘടനയായ കുളത്തുപ്പുഴ ഫ്രണ്ട്സ് അസോസിയേഷന്റെ ( KFA ) ഓണാഘോഷവും 17-ാം വാര്ഷിക സമ്മേളനവും ദുബായില് നടക്കും. ഒക്ടോബര് 18-ന് ഞായറാഴ്ച ദുബായിലെ ഖിസൈസ് എത്തിസലാത്ത് അക്കാദമിയിലാണ് പരിപാടി.
2009-ല് സ്ഥാപിതമായ കെ എഫ് എ എന്ന കൂട്ടായ്മയുടെ, ഈ വര്ഷത്തെ ആഘോഷ പരിപാടിയില് കേരളത്തില് നിന്നുള്ള അതിഥിയായി കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം പങ്കെടുക്കും. കൂടാതെ, ഷാര്ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് കെ. ബാലകൃഷ്ണനും ജനറല് സെക്രട്ടറി അഡ്വ. വൈ. എ. റഹീമും പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില് സംബന്ധിക്കും.
യുഎഇയിലെ മുഴുവന് കുളത്തുപ്പുഴക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികള് ദുബായില് അറിയിച്ചു.