Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KSU| കെയുഎച്ച്എസ് കലോത്സവം പൂജാ അവധി ദിനങ്ങളിലാക്കിയതില്‍ കെ.എസ്.യു. പ്രതിഷേധം; തീയതി ഉടന്‍ മാറ്റണമെന്ന് ആവശ്യം

KSU| കെയുഎച്ച്എസ് കലോത്സവം പൂജാ അവധി ദിനങ്ങളിലാക്കിയതില്‍ കെ.എസ്.യു. പ്രതിഷേധം; തീയതി ഉടന്‍ മാറ്റണമെന്ന് ആവശ്യം
  കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല (KUHS) സൗത്ത് സോണ്‍ കലോത്സവത്തിന്റെ പുതുക്കിയ തീയതികള്‍ക്കെതിരെ കെ.എസ്.യു. മെഡിക്കല്‍ വിങ് പ്രതിഷേധവുമായി രംഗത്ത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കലോത്സവം, മഹാനവമി-വിജയദശമി ദിനങ്ങളില്‍ ക്രമീകരിച്ചതിലാണ് പ്രതിഷേധം. ഒക്ടോബര്‍ 1 മഹാനവമി ദിനമാണ്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികള്‍ സാധാരണയായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പൂജാ അവധിയായി ആചരിക്കുന്ന സുപ്രധാന ദിവസങ്ങളാണ്. ഈ അവധി ദിവസങ്ങളില്‍ പരിപാടികള്‍ ക്രമീകരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെ.എസ്.യു. മെഡിക്കല്‍ വിങ് ചൂണ്ടിക്കാട്ടി. മഹാനവമി ദിനം പഠന-പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി വിശുദ്ധമായി ആചരിക്കുന്ന സാഹചര്യത്തില്‍ കലോത്സവ മത്സരങ്ങള്‍ നടത്തുന്നത് മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തെയും മാനസിക തയ്യാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും കെ.എസ്.യു. വ്യക്തമാക്കി. സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക-സാംസ്‌കാരിക, മത-സാമൂഹ്യ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് കെ.എസ്.യു. മെഡിക്കല്‍ വിങ് ആരോപിച്ചു. നിലവിലെ തീയതി ക്രമീകരണത്തെ ഒരു കാരണവശാലും പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച കെ.എസ്.യു., കലോത്സവ തീയതികള്‍ ഉടന്‍ തന്നെ പുനഃക്രമീകരിക്കണമെന്ന് സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in