Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിദ്യാഭ്യാസ മേഖലയിലെ നിലവാര തകർച്ചയ്ക്കെതിരെ പോരാട്ടം; കെ.എസ്.യുവിന്റെ ജെൻസി കണക്ട് വരുന്നു

വിദ്യാഭ്യാസ മേഖലയിലെ നിലവാര തകർച്ചയ്ക്കെതിരെ പോരാട്ടം; കെ.എസ്.യുവിന്റെ ജെൻസി കണക്ട് വരുന്നു
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കെഎസ്‌യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്ര ജനുവരി 20 ന് കാസര്‍ഗോട് നിന്നാരംഭിക്കും. പുതു തലമുറയുടെ കാഴ്ച്ചപ്പാടുകളും ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ ഒരു വികസന രേഖ 'സ്റ്റുഡന്‍സ് മാനിഫെസ്റ്റോ ' തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ജനുവരി 20 ന്കാസര്‍ഗോട് നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയില്‍ എല്‍.എഡി.എഫ് ഭരണത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയും, ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര തകര്‍ച്ച തുറന്നു കാട്ടുന്ന സംവാദ സദസ്സുകള്‍, സെമിനാറുകള്‍ ,എന്നിവയും സംഘടിപ്പിക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന യാത്രയില്‍ വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരായും സംസ്ഥാന ജന:സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in