Logo
Mon, Jul 13, 2026 • 12:13 AM
LIVE TV
Watch

No business videos available

No Middle East videos available

കെഎസ്ആർടിസി പെന്‍ഷന്‍ തുക ഉടനടി വിതരണം ചെയ്യണം : പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കെഎസ്ആർടിസി പെന്‍ഷന്‍ തുക ഉടനടി വിതരണം ചെയ്യണം : പ്രതിപക്ഷ നേതാവ്
VD-Satheesan കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി മുൻ ജീവനക്കാരുടെ പെൻഷൻ തുക ഉടനടി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് അഞ്ചുമാസം മുടങ്ങിയ പെൻഷൻ ഇനിയൊരിക്കലും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് പെൻഷൻബാധ്യതയുടെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ബാക്കി പകുതി കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചവർ അത് മറന്നു പോയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്. ഇപ്പോൾ പെൻഷൻ നൽകുന്നത് താൽക്കാലിക സംവിധാനത്തിലൂടെയാണ് അത് സ്ഥിരം സംവിധാനം ആക്കി എല്ലാമാസവും ഒന്നാം തീയതി പെൻഷൻ ഉറപ്പുവരുത്തണം. മഹാമാരിയുടെ കാലത്ത് ആളുകൾ ജീവിക്കാൻ പ്രയാസപ്പെടുമ്പോൾ പെൻഷൻ നിഷേധിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10