തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും. പദ്ധതി ഏതുരീതിയില്‍ നടപ്പിലാക്കണം എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം 15 മുതലാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന തുക കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC) വഴി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഏതെല്ലാം ബസുകളിലാണ് യാത്രാസൗജന്യം നല്‍കേണ്ടതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിര്‍ണായകമാകും.
കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും