Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KPCC | കെപിസിസിയുടെ വിശ്വാസ സംരക്ഷണയാത്ര: പദയാത്രയ്ക്ക് ആവേശത്തുടക്കം; ജാഥയില്‍ അണിനിരന്നത് ആയിരങ്ങള്‍

KPCC | കെപിസിസിയുടെ വിശ്വാസ സംരക്ഷണയാത്ര: പദയാത്രയ്ക്ക് ആവേശത്തുടക്കം; ജാഥയില്‍ അണിനിരന്നത് ആയിരങ്ങള്‍
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ വിശ്വാസികള്‍ ഒന്നിക്കുന്ന വിശ്വാസ സംരക്്ഷണ യാത്രയ്ക്ക് ആവേശകരമായ സമാപനം. കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പര്യടനം പൂര്‍ത്തിയാക്കി ചെങ്ങന്നൂരില്‍ സംഗമിച്ച യാത്ര ഇന്ന് കാരയ്ക്കാടു നിന്ന് പദയാത്രയായി അയ്യന്റെ ജന്മദേശമായ പന്തളത്തേയ്ക്കാണ് പദയാത്രയായി പുരോഗമിക്കുന്നത്. ആയിരക്കണക്കിനു വിശ്വാസികളാണ് വിശ്വാസസംഗമത്തിലേയ്ക്ക് ഒഴുകി എത്തിയിരിക്കുന്നത്. നാലു മേഖലാ ജാഥകളാണ് വിശ്വാസികളുടെ വന്‍ സ്വീകരണം ഏറ്റുവാങ്ങി ചെങ്ങന്നൂരില്‍ സംഗമിച്ചത്. കാരയ്ക്കാടു നിന്ന് ആരംഭിച്ച പദയാത്ര എം സി റോഡിലൂടെ പന്തളത്ത് എത്തിച്ചേരും. പന്തളത്ത് സമാപന സമ്മേളനം നടക്കും. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം പദയാത്രയില്‍ പങ്കു ചേരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍ എംഎല്‍ എ, രമേശ് ചെന്നിത്തല എംഎല്‍എ ,എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് , അടൂര്‍ പ്രകാശ് , ബെന്നി ബഹ്നാന്‍ , ആന്റോ ആന്റണിഎംഎം ഹസന്‍, പി സി വിഷ്്ണുനാഥ് എംഎല്‍ എ, എപി അനില്‍കുമാര്‍ എംഎല്‍ എ അന്‍വര്‍ സാദത്ത് എം എല്‍ എ , ടി സിദ്ദിഖ് എംഎല്‍ എ, എ എ ഷുക്കൂര്‍ , വി എസ് ശിവകുമാര്‍, യുഡിഎഫ് നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എംപി , എം ഷംസുദ്ദീന്‍ എംഎല്‍ എ, ഷിബു ബേബിജോണ്‍, അനൂപ ജേക്കബ് എംഎല്‍എ തുടങ്ങിയവരാണ് ജാഥ നയിക്കുന്നത്. കെ.മുരളീധരന്‍ നയിച്ച ജാഥ കാഞ്ഞങ്ങാടു നിന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നയിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തു നിന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ച മേഖലാ യാത്ര പാലക്കാട് തൃത്താലയില്‍ നിന്നും , കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എംപി നയിച്ച ജാഥ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് നാലു ദിവസങ്ങളായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി. ലോകത്തെ ലക്ഷക്കണക്കിന് ഭക്തരുടെ വികാരമാണ് ശബരിമല. അവിടെയാണ് ഇതുപോലൊരു കൊള്ള നടന്നത്. ഇത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്. മന്ത്രി വി.എന്‍.വാസവന്‍ രാജി വയ്ക്കണമെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായി അന്വേഷണം നടത്തണമെന്നും ജാഥയില്‍ പങ്കെടുത്ത വിശ്വാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന്റ ജ്വാല പടര്‍ത്തിയത്. സംസ്ഥാനത്തുടനീളം വിശ്വാസികള്‍ ജാതി മതവ്യത്യാസമെന്യേ ജാഥയിലേയ്ക്ക് ഒഴുകിയെത്തി. വന്‍ സ്വീകാര്യതയാണ് യാത്രയ്ക്ക് ഉടനീളം ലഭിച്ചത് . ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കെ.പി.സി.സി. നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസസംരക്ഷണ യാത്ര പന്തളത്ത് സമാപിക്കും.  ആയിരക്കണക്കിന് പ്രവര്‍ത്തകരെയും വിശ്വാസികളെയും അണിനിരത്തി പന്തളത്ത് വലിയൊരു പൊതുസമ്മേളനമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , ദീപാദാസ് മുന്‍ഷി , കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വിഡി സതീശന്‍ , രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in