Logo
Sat, Jul 11, 2026 • 07:29 PM
LIVE TV
Watch

No business videos available

No Middle East videos available

സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ ; ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പുവരുത്തണം : കെപിസിസി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ ;  ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പുവരുത്തണം : കെപിസിസി
  തിരുവനന്തപുരം : സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് കെ.പി.സി.സി. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളോടും കെപിസിസി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ബെഡ്ഡിന്റെയും ഓക്‌സിജന്റേയും ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് മഹാമാരി വന്നു 1 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് മോദി ഭരണകൂടം സ്വീകരിച്ചത്. യഥാസമയങ്ങളില്‍ രാഹുല്‍ഗാന്ധി നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ തിക്തഫലമാണ് ഇന്നു രാജ്യം അനുഭവിക്കുന്നത്. പ്രാണവായു കിട്ടാതെ ആളുകള്‍ തെരുവില്‍ മരിച്ചുവീഴുന്നതും, ഉറ്റവരുടെ ശവസംസ്‌കാരത്തിനു പോലും കൈക്കൂലി കൊടുക്കേണ്ട ഗതികേടിന്റെയും സങ്കടങ്ങളുടേയും ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്തുടനീളം കാണുവാന്‍ കഴിയുന്നതെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.  രാജ്യത്ത് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാന്‍, ചികിത്സ ഉറപ്പുവരുത്താന്‍, വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10