Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH| NILAMBUR| നിലമ്പൂരിലും വിജയം തുടരും, പാലക്കാട് നിന്ന് എല്‍ഡിഎഫ് പാഠം പഠിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

SUNNY JOSEPH| NILAMBUR| നിലമ്പൂരിലും വിജയം തുടരും, പാലക്കാട് നിന്ന്  എല്‍ഡിഎഫ്  പാഠം പഠിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പാലക്കാട്ടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും ചേലക്കരയിലും നടന്നത് നിലമ്പൂരിലും ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എല്‍ഡിഎഫ് പാലക്കാട് നിന്ന് പാഠം പഠിച്ചു. അതിനാലാണ് സ്വതന്ത്രന്മാരെ ഉപയോഗിച്ചുള്ള പരീക്ഷണം നിര്‍ത്തിയത്. രാഷ്ട്രീയ പോരാട്ടമാണ് യുഡിഎഫ് നിലമ്പൂരില്‍ നടത്തുന്നതെന്ന് നേരത്തേ തന്നെ യുഡിഎഫ് പറഞ്ഞിട്ടുള്ളതാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ജനകീയ വിചാരണയാണ് നിലമ്പൂരില്‍ നടക്കുന്നത്. ഞങ്ങള്‍ നല്‍കിയ കേസാണ് ജനങ്ങള്‍ പരിഗണിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാകും നിലമ്പൂരില്‍ നടക്കുകയെന്നും യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് മലപ്പുറത്തു പറഞ്ഞു. യുഡിഎഫ് എല്ലാ നിലയ്ക്കും തയ്യാറായിക്കഴിഞ്ഞു. നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിററികള്‍ ചേര്‍ന്നു കഴിഞ്ഞു. വാര്‍ഡു കമ്മിറ്റികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. മതിയായ.. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്നും കെ പിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. ചേലക്കരയില്‍ നല്‍കിയത് ഷോക്ക് ട്രീറ്റ് മെന്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വന്‍ഷനുകള്‍ നടത്തി യു ഡി എഫ് പ്രചാരണ രംഗത്ത് സജീവമായി. ബൂത്ത് കണ്‍വന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93-ാം നമ്പര്‍ ബൂത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിച്ചു. ജനങ്ങളെ എല്ലാ നിലയിലും ദൂരിതത്തിലേക്ക് തള്ളിയിട്ട ഇടത് സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നതെന്ന് കെ പി സി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു . വീടുകള്‍ കയറി നടത്തുന്ന അഭ്യര്‍ഥന കത്തിന്റെ വിതരണം ശങ്കരംകുളത്തെ ഉമ്മത്തൂര്‍ ഹമീദിന്റെ വീട്ടില്‍ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതല്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് യു ഡി എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തുന്നത്. ആര്യാടന്‍ ഷൌക്കത്തിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഫ് പ്രവര്‍ത്തകരും നേതാക്കളും

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in