Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസിയുടെ നേതൃത്വത്തില്‍ സംവിധാന്‍ ബച്ചാവോ റാലിയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ന് തലസ്ഥാനത്ത്

കെപിസിസിയുടെ നേതൃത്വത്തില്‍ സംവിധാന്‍ ബച്ചാവോ റാലിയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ന് തലസ്ഥാനത്ത്
കെപിസിസിയുടെ നേതൃത്വത്തില്‍ സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ന് തലസ്ഥാനത്ത് നടക്കും. എഐസിസി സംഘടിപ്പിക്കുന്ന 40 ദിവസം നീണ്ടു നില്ക്കുന്ന ജനകീയ പ്രക്ഷോഭ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്ന എഐസിസി അഹമ്മദാബാദ് സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് രാജ്യവ്യാപകമായി സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്, ദീപദാസ് മുന്‍ഷി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. റാലിയില്‍ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകരും നേതാക്കളും അണിനിരക്കും. സെക്രട്ടറിയേറ്റിന് സമീപത്തുനിന്ന് റാലി ആരംഭിക്കും.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in