Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രധാന ചര്‍ച്ച

കെപിസിസി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രധാന ചര്‍ച്ച
പുതുതായി രൂപീകരിച്ച കെപിസിസിയുടെ 17 അംഗ കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് നടക്കും. സംസ്ഥാനത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സംഘടനാപരമായ നീക്കങ്ങളും ഏകോപിപ്പിക്കുന്നതിനായി എഐസിസി നേതൃത്വമാണ് ഈ ഉന്നതതല സമിതിക്ക് രൂപം നല്‍കിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഈ കോര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് ഇന്നത്തെ യോഗം പ്രാഥമികമായി രൂപം നല്‍കുന്നത്. സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ യോഗം ആവിഷ്‌കരിക്കും. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ക്കതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ 17 അംഗ സമിതിയുടെ പ്രവര്‍ത്തനം നിര്‍ണായകമാകും.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in