Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസിനെതിരെ വ്യാജപ്രചാരണം: 90 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി; ഉറവിടം അന്വേഷിക്കണമെന്ന് ദീപ്തി മേരി വര്‍ഗീസ്

കോൺഗ്രസിനെതിരെ വ്യാജപ്രചാരണം: 90 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി; ഉറവിടം അന്വേഷിക്കണമെന്ന്  ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ സംഘടിതമായി ശ്രമിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്ന തൊണ്ണൂറിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറി.

വളരെ ഏകീകൃതമായ സ്വഭാവത്തോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിക്കും നേതാക്കൾക്കുമെതിരെ അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ വ്യാജ ശൃംഖലയുടെ പ്രവർത്തനം. ഭാരതീയ ന്യായ സംഹിതയിലെ 354, 357 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 2000 പ്രകാരവും കുറ്റകരമായ നടപടികളാണ് ഈ അക്കൗണ്ടുകൾ വഴി നടക്കുന്നത്.

ഈ വ്യാജ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തണമെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശൃംഖലയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണത്തിലൂടെ ഇത്തരം സൈബർ ആക്രമണങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in