Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടക്കേസ് കൊടുക്കേണ്ടതുള്ളൂ' ; പരിഹസിച്ച് കെ.പി.എ മജീദ്

'ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടക്കേസ് കൊടുക്കേണ്ടതുള്ളൂ' ; പരിഹസിച്ച് കെ.പി.എ മജീദ്
മലപ്പുറം : കെ.ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജലീലിന്‍റേതായി വരുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ജലീലിന് മാനമുണ്ടെങ്കിലല്ലേ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മുഈനലിയുടെ നടപടി തെറ്റാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. റാഫി പുതിയകടവ് ചെയ്തതും അംഗീകരിക്കാനാകാത്ത വീഴ്ചയാണ്. ലീഗിനെ താറടിക്കാന്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in